Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Transport Commissioner

ചെ​ക്പോ​സ്റ്റു​ക​ളി​ൽ നി​കു​തി പ​രി​ശോ​ധ​ന​യ്ക്ക് ഉ​ത്ത​ര​വ്

തൃ​​​​ശൂ​​​​ർ: വാ​​​​ഹ​​​​ന​​​​നി​​​​കു​​​​തി​​​​യ​​​​ട​​​​ക്ക​​​​മു​​​​ള്ള​​​​വ ഓ​​​​ണ്‍​ലൈ​​​​നാ​​​​യി സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​നി​​​​ടെ മ​​​​ണ്ഡ​​​​ല​​​​കാ​​​​ലം മു​​​​ന്നി​​​​ൽ​​​​ക​​​​ണ്ട് ചെ​​​​ക്പോ​​​​സ്റ്റു​​​​ക​​​​ളി​​​​ൽ പ​​​​രി​​​​ശോ​​​​ധ​​​​ന ക​​​​ടു​​​​പ്പി​​​​ക്കാ​​​​ൻ ട്രാ​​​​ൻ​​​​സ്പോ​​​​ർ​​​​ട്ട് ക​​​​മ്മീ​​​​ഷ​​​​ണ​​​​റു​​​​ടെ ഉ​​​​ത്ത​​​​ര​​​​വ്.

മ​​​​റ്റു സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്ന് അ​​​​തി​​​​ർ​​​​ത്തി ക​​​​ട​​​​ന്നു​​​​വ​​​​രു​​​​ന്ന വാ​​​​ഹ​​​​ന​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്നു നി​​​​കു​​​​തി പി​​​​രി​​​​ക്കാ​​​​ൻ ഇ​​​​ന്നു​​​​മു​​​​ത​​​​ൽ 24 മ​​​​ണി​​​​ക്കൂ​​​​റും പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന ത​​​​ര​​​​ത്തി​​​​ൽ ചെ​​​​ക്പോ​​​​സ്റ്റു​​​​ക​​​​ളി​​​​ൽ ക്ര​​​​മീ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ൾ ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്ത​​​​ണ​​​​മെ​​​​ന്നാ​​​​ണ് ഈ ​​​​മാ​​​​സം ഏ​​​​ഴി​​​​നു ട്രാ​​​​ൻ​​​​സ്പോ​​​​ർ​​​​ട്ട് ക​​​​മ്മീ​​​​ഷ​​​​ണ​​​​ർ ഉ​​​​ത്ത​​​​ര​​​​വി​​​​റ​​​​ക്കി​​​​യ​​​​ത്.

നോ​​​​ർ​​​​ത്ത് സോ​​​​ണി​​​​ൽ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ന്ന വ​​​​യ​​​​നാ​​​​ട്, ക​​​​ണ്ണൂ​​​​ർ, സെ​​​​ൻ​​​​ട്ര​​​​ൽ സോ​​​​ണി​​​​ൽ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ന്ന വാ​​​​ള​​​​യാ​​​​ർ, ഗോ​​​​പാ​​​​ല​​​​പു​​​​രം, ഗോ​​​​വി​​​​ന്ദാ​​​​പു​​​​രം, വ​​​​ഴി​​​​ക്ക​​​​ട​​​​വ് എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ൽ ഡെ​​​​പ്യൂ​​​​ട്ടി ട്രാ​​​​ൻ​​​​സ്പോ​​​​ർ​​​​ട്ട് ക​​​​മ്മീ​​​​ഷ​​​​ണ​​​​ർ​​​​മാ​​​​ർ ക്ര​​​​മീ​​​​ക​​​​ര​​​​ണം ന​​​​ട​​​​ത്ത​​​​ണ​​​​മെ​​​​ന്നും ക​​​​ള​​​​ങ്കി​​​​ത​​​​രാ​​​​യ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രെ നി​​​​യ​​​​മി​​​​ക്ക​​​​രു​​​​തെ​​​​ന്നും ഉ​​​​ത്ത​​​​ര​​​​വി​​​​ൽ പ​​​​റ​​​​യു​​​​ന്നു. ഒ​​​​രു മോ​​​​ട്ടോ​​​​ർ വെ​​​​ഹി​​​​ക്കി​​​​ൾ ഇ​​​​ൻ​​​​സ്പെ​​​​ക്ട​​​​ർ, ര​​​​ണ്ട് അ​​​​സി. മോ​​​​ട്ടോ​​​​ർ വെ​​​​ഹി​​​​ക്കി​​​​ൾ ഇ​​​​ൻ​​​​സ്പെ​​​​ക്ട​​​​ർ എ​​​​ന്നി​​​​വ​​​​രെ​​​​യാ​​​​ണ് നി​​​​യ​​​​മി​​​​ക്കേ​​​​ണ്ട​​​​ത്.

അ​​​​യ്യ​​​​പ്പ​​​​ഭ​​​​ക്ത​​​​രെ കൊ​​​​ള്ള​​​​യ​​​​ടി​​​​ക്കാ​​​​നാ​​​​ണ് അ​​​​ട​​​​ച്ചു​​​​പൂ​​​​ട്ടി​​​​യ ചെ​​​​ക്പോ​​​​സ്റ്റു​​​​ക​​​​ൾ തു​​​​റ​​​​ക്കു​​​​ന്ന​​​​തെ​​​​ന്നും അ​​​​ടി​​​​യ​​​​ന്ത​​​​ര​​​​മാ​​​​യി പി​​​​ൻ​​​​വ​​​​ലി​​​​ക്ക​​​​ണ​​​​മെ​​​​ന്നും ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് കേ​​​​ര​​​​ള ടോ​​​​റ​​​​സ് ടി​​​​പ്പ​​​​ർ അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ൻ മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​ക്കു പ​​​​രാ​​​​തി​​​​ന​​​​ൽ​​​​കി. വാ​​​​ഹ​​​​ന​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്നു ര​​​​സീ​​​​ത് ന​​​​ൽ​​​​കി നി​​​​കു​​​​തി പി​​​​രി​​​​ക്കാ​​​​ൻ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ​​​​ക്ക് അ​​​​ധി​​​​കാ​​​​ര​​​​മി​​​​ല്ല.

എ​​​​ല്ലാ ഫീ​​​​സു​​​​ക​​​​ളും നി​​​​കു​​​​തി​​​​ക​​​​ളും ഓ​​​​ണ്‍​ലൈ​​​​ൻ​​​​വ​​​​ഴി സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്പോ​​​​ൾ ചെ​​​​ക്പോ​​​​സ്റ്റു​​​​ക​​​​ൾ മു​​​​ഴു​​​​വ​​​​ൻ സ​​​​മ​​​​യ​​​​വും തു​​​​റ​​​​ക്കു​​​​ന്ന​​​​ത് അ​​​​ഴി​​​​മ​​​​തി​​​​ക്കു​​​​വേ​​​​ണ്ടി​​​​യാ​​​​ണ്. സം​​​​സ്ഥാ​​​​ന​​​​ത്തെ എ​​​​ല്ലാ അ​​​​തി​​​​ർ​​​​ത്തി ചെ​​​​ക്പോ​​​​സ്റ്റു​​​​ക​​​​ളും അ​​​​ട​​​​ച്ചു​​​​പൂ​​​​ട്ടു​​​​മെ​​​​ന്ന് മാ​​​​ർ​​​​ച്ച് 11 ന് ​​​​നി​​​​യ​​​​മ​​​​സ​​​​ഭ​​​​യി​​​​ൽ ഗ​​​​താ​​​​ഗ​​​​ത​​​​മ​​​​ന്ത്രി പ്ര​​​​ഖ്യാ​​​​പി​​​​ച്ച സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ ഏ​​​​ഴി​​​​നു പു​​​​റ​​​​ത്തി​​​​റ​​​​ക്കി​​​​യ ഉ​​​​ത്ത​​​​ര​​​​വ് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രു​​​​ടെ കൈ​​​​ക്കൂ​​​​ലി​​​​പ്പി​​​​രി​​​​വ് ല​​​​ക്ഷ്യ​​​​മി​​​​ട്ടാ​​​​ണെ​​​​ന്നും അ​​​​യ്യ​​​​പ്പ​​​​ഭ​​​​ക്ത​​​​രു​​​​ടെ വാ​​​​ഹ​​​​നം ത​​​​ട​​​​യു​​​​ന്ന​​​​ത് അ​​​​പ​​​​മാ​​​​ന​​​​ക​​​​ര​​​​മാ​​​​ണെ​​​​ന്നും പ​​​​രാ​​​​തി​​​​യി​​​​ൽ പ​​​​റ​​​​യു​​​​ന്നു.

ജി​​​​എ​​​​സ്ടി ന​​​​ട​​​​പ്പാ​​​​ക്കി​​​​യ​​​​തി​​​​നു​​​​പി​​​​ന്നാ​​​​ലെ വാ​​​​ഹ​​​​ന നി​​​​കു​​​​തി​​​​യ​​​​ട​​​​ക്ക​​​​മു​​​​ള്ള​​​​വ ഓ​​​​ണ്‍​ലൈ​​​​നി​​​​ലാ​​​​ണ് സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​ത്. പേ​​​​രി​​​​നു​​​​മാ​​​​ത്ര​​​​മാ​​​​ണ് ചെ​​​​ക്പോ​​​​സ്റ്റു​​​​ക​​​​ളു​​​​ടെ പ്ര​​​​വ​​​​ർ​​​​ത്ത​​​​നം. നി​​​​കു​​​​തി​​​​യ​​​​ട​​​​യ്ക്കാ​​​​തെ എ​​​​ത്തു​​​​ന്ന വാ​​​​ഹ​​​​ന​​​​ങ്ങ​​​​ൾ സം​​​​സ്ഥാ​​​​ന​​​​ത്ത് എ​​​​വി​​​​ടെ​​​​വ​​​​ച്ചും ത​​​​ട​​​​യാ​​​​നും പി​​​​ഴ​​​​യീ​​​​ടാ​​​​ക്കാ​​​​നും ക​​​​ഴി​​​​യും.

Latest News

Up